
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സൗദി സര്‍ക്കാരിന്‍റെ അരംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നു. എണ്ണ വിലവിടിവ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം. സൗദി അരംകോയുടെ നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനു നേരത്തെ മന്ത്രി സഭാ തീരുമാനിച്ചിരുന്നു.
എണ്ണ വിലിയിടുവുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂല്യനിക്ഷേപ ധനസമാഹരണം ലക്ഷ്യമാക്കിയാണ് അരംകോ ഓഹരികള്‍ വിറ്റഴിക്കുന്നത്. എണ്ണ ഉത്പാദനത്തിനു പുറമെ വാഹനങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും നിര്‍മിക്കുന്നതിനും നിര്‍മാണ മേഖലയിലും അന്താരാഷ്ട്ര രംഗത്ത് കരാര്‍ ഏറ്റെടുക്കുന്നതിനും, ഇതര സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുതകുന്ന നിലക്ക് അരാംകൊ നിയമവും ഭേദഗതി ചെയ്തു.
സൗദി അരാംകോയുടെ 5 ശതമാനം ഓഹരികൾ വിൽക്കുമെന്നു കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍സല്‍മാന്‍ രാജകുമാരാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിലൂടെ രണ്ടു ട്രില്യൺ ഡോളറോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam