ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 പേരെ നാടുകടത്തി

Published : Aug 07, 2016, 06:56 PM ISTUpdated : Oct 05, 2018, 12:38 AM IST
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 പേരെ നാടുകടത്തി

Synopsis

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 500വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്രയും പേരെ നാടുകടത്തിയത്. കോടതി വിധി പ്രാകാരം നാടുകടത്തലിനു വിധിക്കപ്പെട്ടവരില്‍ 63 ശതമാനവും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണന്ന് സൗദി നീതി ന്യായ മന്ത്രാലയ വ്യക്താവ് മന്‍സൂര് അല്‍ഖഫാരി പറഞ്ഞു. 

നാടുകടത്തപ്പെട്ടവര്‍ അല്‍ഖായിദ, ഹൂഥി, അല്‍ഇഖ്‍വാന്‍ തുടങ്ങിയ സംഘടനകളെ പിന്തുണക്കുന്നവരാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ചെയ്യുന്നതിനായി എട്ടുവര്‍ഷം വര്‍ഷം മുമ്പാണ് സൗദിയില്‍ പ്രത്യേക കോടതി സ്ഥാപിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 5,176 പേരാണ് സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ 4,333 സ്വദേശികളും 833 വിദേശികളുമാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  11 പേരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
ക്രിസ്മസിന് പിറ്റേന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ