ഇനി വിദേശി ദന്തല്‍ ഡോക്‌ടര്‍മാര്‍ക്ക് സൗദിയില്‍ ജോലിയില്ല

Web Desk |  
Published : May 09, 2017, 07:14 PM ISTUpdated : Oct 04, 2018, 11:37 PM IST
ഇനി വിദേശി ദന്തല്‍ ഡോക്‌ടര്‍മാര്‍ക്ക് സൗദിയില്‍ ജോലിയില്ല

Synopsis

റിയാദ്: സൗദിയില്‍ വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തി വെച്ചതായി സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് അറിയിച്ചത്.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നടപടി. യോഗ്യത നേടി പുറത്തിറങ്ങുന്ന സ്വദേശി യുവതി യുവാക്കള്‍ക്കു ഈ മേഖലയില്‍ അവസരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വിദേശികളുടെ റിക്രുട്ട്‌മെന്റ് നിറുത്തി വെക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനായാണ് വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തി വെക്കുന്നത്. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണ പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിങ്ങളൊട്ടും സേഫ് അല്ല, ഞാൻ സംരക്ഷിക്കാമെന്ന് ​ട്രംപ്! വൈറ്റ് ഹൗസിൽ ഒരു മണിക്കൂ‍‌‍‍ർ നീണ്ട ച‍‍‌ർച്ച; ഒടുവിൽ കൈമലർത്തി ഡെന്മാർക്കും ഗ്രീൻലന്റും
'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്