സൗദിയില്‍ അര ലക്ഷത്തിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

Published : Aug 07, 2017, 01:49 AM ISTUpdated : Oct 04, 2018, 04:28 PM IST
സൗദിയില്‍ അര ലക്ഷത്തിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍

Synopsis

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അര ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. നിയമലംഘകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് പാസ്പോര്‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 52,898 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,41,827 പരിശോധനകളാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലെ വീഴ്ച ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ആണ് പരിശോധനയില്‍ കണ്ടെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ ഓണ്‍ലൈന്‍ വഴിയോ 19911 എന്ന നമ്പരില്‍ വിളിച്ചോ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം ഹജ്ജ് ഉംറ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞും സൗദിയില്‍ കഴിയുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്ന് സൗദി പാസ്പോര്‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നല്‍കി. താമസ-തൊഴില്‍ നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കും. നിയമലംഘകര്‍ക്ക് ജോലി, യാത്ര, താമസം തുടങ്ങിയവ നല്‍കി സഹായിക്കുന്നവര്‍ക്ക്‌ ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും പാസ്പോര്‍ട്ട്‌ വിഭാഗം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും