സൗദിയില്‍ 17 മേഖലകളില്‍ കൂടി സ്വദേശിവത്കരണം വരുന്നു

By Web DeskFirst Published Feb 25, 2017, 7:26 PM IST
Highlights

ജിദ്ദ: സൗദിയില്‍ ഈ വര്‍ഷം 17 തൊഴില്‍ വിഭാഗങ്ങളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കും. ആരോഗ്യം, വിദ്യഭ്യാസം, ടൂറിസം, ഇന്‍ഷൂറന്‍സ്, തുടങ്ങിയ 17 മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് സമിതികള്‍ രൂപീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതി തയ്യാറാക്കിയതായി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയത്തെ ഉദ്ദരിച്ച് പ്രമുഖ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ച്യെയ്തു.

ചില മേഖലകളില്‍ ഭാഗികമായും എന്നാല്‍ ചില വിഭാഗം പൂര്‍ണമായും സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് സൂചന. ലിമോസിന്‍ വാഹനങ്ങള്‍, റെന്റ് എ കാര്‍ സഥാപനങ്ങള്‍ എന്നിവയില്‍ പൂര്‍ണമായും ഈ വര്‍ഷം തന്നെ സ്വദേശിവത്കരണം നടപ്പിലാക്കും. സ്വദേശി വത്കരണം ലക്ഷ്യമിട്ട് അതാത് മേഖലകളിലുള്ള ഗവര്‍ണര്‍മാരുടെ നേതൃത്തില്‍ സ്വദേശിവത്കരണ സമതികള്‍ രൂപീകരിക്കും.

ഈ സമിതികള്‍ പഠനം നടത്തിയായിരിക്കും ഓരോ മേഖലിയിലും സ്വദേശിവത്കരണം നടപ്പിലാക്കുക. ആരോഗ്യം, വിദ്യഭ്യാസം, ടൂറിസം, ഇന്‍ഷൂറന്‍സ്, ബാങ്കിംഗ്, ഗതാഗതം,ഐടി, വിനോദം തുടങ്ങിയ 17 മേഖലയില്‍ സ്വദേശിവത്കരണം ലക്ഷ്യമിട്ട് 17 സമിതികള്‍ രൂപീകരിക്കാന്‍ മന്ത്രാലയം പദ്ദതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി.

മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയതു വിജയപ്രദമായതാണ് മറ്റുമേഖലകളിലേക്കു കൂടി സ്വദേശിവത്കരണം ഊര്‍ജിതമാക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.

 

click me!