സൗദി മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കിയത് 7000 സ്ഥാപനങ്ങള്‍

By Web DeskFirst Published Oct 17, 2016, 7:06 PM IST
Highlights

ജിദ്ദ: സൗദിയിൽ മൊബൈല്‍ ഫോണ്‍ മേഖലയിലെ  സ്വദേശി വത്കരണ ഉത്തരവ് ഏഴായിരം സ്ഥാപനങ്ങള്‍ നടപ്പാക്കി. സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിയെങ്കിലും  മതിയായ കച്ചവടം ഇല്ലാത്തതിനാൽ ചിലയിടങ്ങളില്‍ സ്വദേശികള്‍ മൊബൈൽ വിൽപ്പന സ്ഥാപനങ്ങൾ ഒഴിവാക്കുന്നതായും റിപ്പോർട്ടുണ്ട്.

മൊബൈല്‍ ഫോൺ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു തൊഴില്‍-സാമൂഹ്യ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഇതിനകം 7000 സ്ഥാപനങ്ങഴള്‍ നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു. തൊഴില്‍ മന്ത്രാലയം ഉള്‍പ്പടെ വിവധ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 10054 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

നിയമ ലംഘനം കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുൾപ്പെടെ വിദേശികളായിരുന്നു ഈ മേഖലയിലെ ബഹുഭൂരിപക്ഷം കച്ചവടക്കാരും. എന്നാൽ ഈ മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കിയെങ്കിലും ചില സ്ഥലങ്ങളില്‍ മതിയായ കച്ചവടം ഇല്ലാത്തതിനാൽ സ്വദേശികള്‍ മൊബൈൽ വിൽപ്പന സ്ഥാപനങ്ങൾ ഒഴിവാക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, മൊബൈല്‍ ഫോണ്‍ വിപണന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു സ്വദേശികൾക്ക് വായ്പ നല്‍കിയതായി സൗദി സേവിംഗ് ബാങ്ക് അറിയിച്ചു. 2 ലക്ഷം റിയാലാണ് വായ്പയായി നല്‍കുന്നത്. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന ഓരോ സ്വദേശിക്കും മാസം തോറും 3000 റിയാല്‍ സഹായധനവും നല്‍കുന്നുണ്ട്.

click me!