'ലീഗ് വി ഡി സതീശനൊപ്പം'; എക്സിറ്റ് പോളുകളിൽ ലഭിച്ച പിന്തുണ ആളുകളുടെ അഭിപ്രായം, മുഖ്യമന്ത്രി പദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന് സാദിഖലി തങ്ങൾ

Published : Apr 30, 2026, 10:32 AM IST
thangal

Synopsis

ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്ന് ആയിരുന്നു എകെ ബാലനുള്ള മറുപടി. പുറത്തുള്ളവരാരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസ് ഹൈക്കമാൻഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവരും കാര്യങ്ങൾ മനസ്സിലാക്കുന്നവരാണല്ലോയെന്നും സാദിഖലി ശിഹാബ്‌ തങ്ങൾ വ്യക്തമാക്കി. അർഹതപ്പെട്ടത് ലീ​ഗിന് ലഭിക്കും. ലീഗിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണെന്നും പുറത്തുള്ളവരാരും ലീഗിന്റെ അജണ്ട നിശ്ചയിക്കാറില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബസില്‍ യാത്ര ചെയ്യവേ പോസ്റ്റിലുരഞ്ഞു കൈയ്യറ്റു; യുവാവിന് കെഎസ്ആര്‍ടിസി ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി
വിജയ്‍യുടെ വിസിൽ മുഴങ്ങുമോ? 150ലധികം സീറ്റുകൾ നേടുമെന്ന് ടിവികെ; എക്സിറ്റ് പോൾ കാര്യമാക്കുന്നില്ലെന്ന് പാർട്ടി നേതാവ്