
ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്താരാഷ്ട്ര ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ശ്രീപെരുപുതൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 991 മേയ് 21നാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ 1991 ആഗസ്ത് 25നാണ് പേരറിവാളന്‍ അറസ്റ്റിലായത്. 1998 ജനുവരി 28ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ ഉൾപ്പെടെ 26 പേർക്ക് വധശിക്ഷയുമായി കോടതി വിധിയുണ്ടായി.1999 മേയ് 11ന് നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയകുമാർ, റോബട്ട് പയസ്, രവിചന്ദ്രൻ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തു. 19 പേരെ വിട്ടയച്ചു.
2000 ഏപ്രിൽ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവർണർ ഇളവു ചെയ്‌തു. 2011 ഓഗസ്‌റ്റ് 11ന് പ്രതികളുടെ ദയാഹർജി രാഷ്‌ട്രപതി തള്ളി. എന്നാൽ പിന്നീടു നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 2014 ഫെബ്രുവരി 18ന് മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam