ശബരിമല കേസ് ; റിട്ട് ഹ‍ർജികൾ സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

Published : Jan 21, 2019, 10:14 AM ISTUpdated : Jan 21, 2019, 11:12 AM IST
ശബരിമല കേസ് ; റിട്ട് ഹ‍ർജികൾ സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

Synopsis

കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് .

ദില്ലി: ശബരിമല കേസ് അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട്  ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് . ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ്  ഇപ്പോൾ ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്. റിട്ട് ഹര്‍ജികൾ മാത്രമാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. പുനപരിശോധനാ ഹര്‍ജികൾ എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ