ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

Published : Jan 14, 2019, 12:13 PM ISTUpdated : Jan 14, 2019, 12:30 PM IST
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

Synopsis

ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ദില്ലി: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ഉത്തര്പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.  
  
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് സിബിഐയോ പ്രത്യക സംഘമോ  അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ ആണെന്നാണ് ആരോപണം. കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അടുത്തിടെ രംഗത്തെത്തിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ