ജിഷയുടെ അച്ഛന് ചികിത്സാ സഹായം എത്തിക്കണമെന്ന് പട്ടികജാതി കമ്മീഷന്‍

Published : Jul 21, 2016, 02:18 AM ISTUpdated : Oct 04, 2018, 05:04 PM IST
ജിഷയുടെ അച്ഛന് ചികിത്സാ സഹായം എത്തിക്കണമെന്ന് പട്ടികജാതി കമ്മീഷന്‍

Synopsis

ജിഷയുടെ മരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍ പെരുമ്പാവൂരില്‍ തെളിവെടുപ്പ് നടത്തിയത്. ആദ്യ സംഘം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജന്‍ മൊഴി നല്‍കി. കൃത്യമായ നിയമോപദേശി ലഭിച്ച ശേഷം മാത്രമേ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാവൂ എന്ന് കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജിഷയുടെ അച്ഛന്‍ പാപ്പുവിന് ചികിത്സാ സഹായം എത്തിക്കണമെന്നും കമ്മീഷനെ നിര്‍ദ്ദേശിച്ചു.  ഇതുവരെ  നടന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം
ഇറാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന; ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചു, അമേരിക്കയിൽ തീമഴ പെയ്യിക്കുമെന്ന് ഇറാൻ