നോട്ട് അസാധുവാക്കലിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Web Desk |  
Published : Nov 25, 2016, 01:53 AM ISTUpdated : Oct 05, 2018, 12:31 AM IST
നോട്ട് അസാധുവാക്കലിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Synopsis

ദില്ലി: നോട്ട് മാറ്റത്തിനെതിരെയും നോട്ടുമാറ്റം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സഹകരണ ബാങ്ക് പ്രതിസന്ധി ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ സഹകരണ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും. നോട്ട് മാറ്റം സംബന്ധിച്ച് വിവിധ  ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കേള്‍ക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന  കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലാറിജാനിയും ബസിജ് കമാണ്ടറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ, പ്രതികാരം ചെയ്യുമെന്ന് ഐആർജിസി
യുഎസ് തീവ്രവാദവിരുദ്ധ സെന്‍റർ മേധാവി രാജി വച്ചതിൽ പ്രതികരിച്ച് ട്രംപ്; 'ഇതല്ലേ നിലപാട്, നല്ല കാര്യം'