മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വേണ്ടെന്ന് സുപ്രീംകോടതി; തമിഴ്‌നാടിന് തിരിച്ചടി

anuraj a |  
Published : Apr 13, 2016, 02:46 AM ISTUpdated : Oct 05, 2018, 02:52 AM IST
മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വേണ്ടെന്ന് സുപ്രീംകോടതി; തമിഴ്‌നാടിന് തിരിച്ചടി

Synopsis

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥരെ കേരളാ പൊലീസ് പരിശോധിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും അതിന്റെ പ്രാരംഭപഠനപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുക എന്നീ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയും സംബന്ധിച്ചുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ 2014ലെ വിധിയില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. കേസിന്റെ ഈ ഘട്ടത്തില്‍ വിധിയില്‍ തമിഴ്‌നാട് ഭേദഗതി ആവശ്യപ്പെടുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ പുതിയ അപേക്ഷയല്ല, പുനഃപരിശോധനാഹര്‍ജി നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ ഈ ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ പരിഗണിയ്ക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുതിയ പുനഃപരിശോധനാഹര്‍ജി സമര്‍പ്പിയ്ക്കാനും സുപ്രീംകോടതി തമിഴ്‌നാടിനോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് പുതിയ ഹര്‍ജി നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ മറുപടി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം