ലാവലിന്‍ കേസ്; സിബിഐ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Nov 2, 2018, 6:16 AM IST
Highlights

പിണറായി ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ വിശദമായ വാദം ആവശ്യമാണോ എന്ന് സുപ്രീം കോടതി തീരുമാനിക്കും

ദില്ലി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി രമണ, എം.ശാന്തന ഗൗഡർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

പിണറായി ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ വിശദമായ വാദം ആവശ്യമാണോ എന്ന് സുപ്രീം കോടതി തീരുമാനിക്കും. ഉദ്യോഗസ്ഥരായ എം.വി. രാജഗോപാൽ, ആർ. ശിവദാസൻ, കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥർ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹർജിക്കൊപ്പം പരിഗണിക്കുന്നുണ്ട്.
 

click me!