സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഒരു വിദ്യാലയം

By Web DeskFirst Published Jul 9, 2016, 12:30 AM IST
Highlights

സ്കൂളിലെ മിക്ക ജനലുകളിലെയും ചില്ലുകള്‍ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. പുതിയ ചില്ലിട്ടാല്‍ പിറ്റെ ദിവസം തന്നെ തകര്‍ത്തുകഴയും. രാത്രികാലങ്ങളില്‍ ഒരുപറ്റം ആളുകള്‍ സ്കൂളിനെ ലഹരി കേന്ദ്രമാക്കും. ദിവസവും രാവിലെ മദ്യകുപ്പികളും മറ്റും പെറുക്കികളയലാണ് അധ്യാപകരുടെ ആദ്യജോലി. കഞ്ചാവും മറ്റ് ലഹരി വസ്തൂകളും സ്കൂളിനകത്തുവെച്ച് ഉപയോഗിക്കുന്നു. ലഹരി വസ്തൂകള്‍ കത്തിച്ച് പുകയെടുത്തതിന്റ അടയാളങ്ങളാണ് ക്ലാസ് മുറികളിലെല്ലാം. അധ്യാപകരും രക്ഷിതാക്കളും പലതവണ പൊലിസില്‍ പരാതിപ്പെട്ടതാണ്. പക്ഷെ നടപടിയുണ്ടായില്ല. പലപ്പോഴും തിരിഞ്ഞുനോക്കാന്‍ പോലും പോലീസ് തയാറായിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. സംഭവത്തെകുറിച്ച് ജില്ലാ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങികഴിഞ്ഞു. സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിച്ചാല്‍ മാത്രമെ പ്രശ്നത്തിന് പരിഹാരമാകു എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
 

click me!