സ്കൂള്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി

Published : Aug 02, 2018, 05:23 PM ISTUpdated : Aug 02, 2018, 05:24 PM IST
സ്കൂള്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി

Synopsis

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.   

അജ്മീര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന് പരാതി. രാജസ്ഥാനിലെ പ്രഗല്‍ഭ വിദ്യാലയങ്ങളിലൊന്നായ മായോ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ പരാതി നല്‍കിയിരുക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂണ്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി നിരന്തര പീഡനത്തിന് വിധേയമായി. വിദ്യാര്‍ത്ഥിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മദ്യവും മാംസാഹാരവും നിര്‍ബന്ധിച്ച് കഴിപ്പിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. സംഭവം വിദ്യാര്‍ത്ഥി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. 

മാതാപിതാക്കള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ പ്രതികരിച്ചിട്ടുമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി