പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കരുത്...

Published : Nov 20, 2016, 05:19 PM ISTUpdated : Oct 05, 2018, 03:51 AM IST
പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കരുത്...

Synopsis

പ്രേമത്തിന്റെ പേരു പറഞ്ഞുള്ള അധ്യാപകരുടെ ശിക്ഷാനടപടികളും പരസ്യ ആക്ഷേപവും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അടുത്തിടെ കോട്ടയത്ത് ബാഗില്‍ നിന്ന് കണ്ടെടുത്ത കവിത പ്രണയലേഖനമെന്നാരോപിച്ച് അധ്യാപിക ആക്ഷേപിച്ചതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

ഒരു ബഞ്ചില്‍ ഒരുമിച്ചിരുന്നതിന്റെ പേരില്‍വരെ ചില അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശകാരിക്കാറുണ്ട്. പലപ്പോഴും സ്റ്റാഫ് റൂമില്‍ വച്ചുള്ള വിചാരണയും മറ്റുകുട്ടികളുടെ മുന്നില്‍ വച്ചുള്ള അധിഷേപവും വിദ്യാര്‍ത്ഥികളില്‍ വലിയ മാനസികപ്രശ്‌നത്തിന് ഇടയാക്കാറുണ്ട്.

ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങലും പല അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്.അതുകൊണ്ട് വിദ്യാര്‍ത്ഥികളെ പൊതുഇടങ്ങളില്‍ അധിഷേപിച്ചുകൊണ്ടുള്ള ശാനസനാരീതി ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്