
തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ ബോധവത്കരണ പരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. വിമുക്തി എന്ന പേരിലുള്ള പദ്ധതി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് വിമുക്തിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
കുട്ടികളില്‍ നിന്ന് തുടങ്ങി, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ സ്പര്‍ശിക്കുന്ന വിപുലമായ ബോധവത്കരണ പരിപാടിയാണ് വിമുക്തി ലക്ഷ്യമിടുന്നത്. സ്‌കൂളിലേയും കോളേജുകളിലേയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, കുടുംബശ്രീ എന്നിവര്‍ക്കൊപ്പം മദ്യവര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും യുവജന, വനിതാ സംഘടനകളും വിമുക്തിയുടെ ഭാഗമാണ്.
മുഖ്യമന്ത്രിയാണ് വിമുക്തി മിഷന്റെ ചെയര്‍മാന്‍. മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കും. താഴേത്തട്ടില്‍ നിന്നുമുതല്‍ ലഹരിക്കെതിരായ പ്രചാരണവും ബോധവത്കരണവും ശക്തിപ്പെടുത്താന്‍, വിവിധ പരിപാടികളാണ് വിമുക്തി മിഷന്‍ ആസൂത്രണം ചെയ്യുന്നത്. ഉദ്ഘാടനത്തിന്‍രെ ഭാഗമായി, ലഹരിയുടെ ദുരന്തം ചിത്രീകരിക്കുന്ന ദൃശ്യ ശ്രവ്യാവിഷ്‌കാരവും അരങ്ങേറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam