ഒന്‍പത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Published : Jul 14, 2017, 06:28 AM ISTUpdated : Oct 04, 2018, 11:31 PM IST
ഒന്‍പത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Synopsis

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ഒന്‍പത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ കെ.കെ ജനാര്‍ദ്ദനനെ മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്  അറസ്റ്റ്  ചെയ്തത്. അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥിനികള്‍ പ്രധാന അധ്യാപികക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന്‍ കെ.കെ ജനാര്‍ദ്ദനനെ അറസ്റ്റ്  ചെയ്തത്.ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതിനിടെ സംഭവത്തില്‍ തെളിവെടുപ്പിന് എത്തിയ ഉപവിദ്യാഭ്യാസ ഓഫീസറെ എസ്.എഫ്.ഐ, ഡി, വൈ.എഫ്,ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. നേരത്തെയും അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതിലായിരുന്നു പ്രതിഷേധം. 

കേസ്സ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള  പൊലീസ് സംഘം ഈയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറിതിനെ തുടര്‍ന്ന്  കുട്ടികള്‍ സ്‌കൂളില്‍ വരാന്‍ മടികാണിക്കുകയായിരുന്നു.

പിന്നീട് രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും പ്രധാന അധ്യാപികക്ക് പരാതി നല്‍കി. പരാതി പ്രധാന അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇയാളെ  പിന്നീട് കോടതിയില്‍ ഹാജരാക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ