സ്കൂള്‍ തുറക്കുമുമ്പേ പുസ്തകമെത്തിച്ച് സര്‍ക്കാര്‍

By Web DeskFirst Published May 15, 2017, 7:34 AM IST
Highlights

തിരുവനന്തപുരം: പുതിയ അധ്യനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. 8,9,10 ക്ലാസുകളിലെ പുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി സ്കൂളുകളില്‍ എത്തിച്ചിരിക്കുന്നത്. ജൂൺ 1ന് മുമ്പ് എല്ലാ കുട്ടികള്‍ക്കും പാഠപുസ്കം കിട്ടിയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു

പുതുമണം മാറാത്ത പാഠപുസ്തകങ്ങളുമായി തന്നെ ഇക്കൊല്ലം പഠനം തുടങ്ങാം. അച്ചടി ചുമതലയുള്ള കെബിപിഎസ് പുസ്തകങ്ങള്‍ സ്കൂളുകള്ക്ക് കൈമാറിക്കഴിഞ്ഞു. 8,9,10 ക്ലാസുകളിലെ ​ പുസ്തകങ്ങളുടെ വിതരണമാണ് തുടങ്ങിയിരിക്കുന്നത്.​ സ്കൂള്‍ തുറക്കും മുമ്പുള്ള ഓട്ടപ്പാചില്‍  ഒഴിവാക്കാന്‍ ആദ്യ ദിവസം തന്നെ പുസ്തകം വാങ്ങാന്‍ രക്ഷിതാക്കളുടെ തിരക്ക്.

ദിവസങ്ങള്‍ക്കുള്ളില്‍ പ്ലസ് വൺ പ്ലസ്ടു പുസ്തകങ്ങളും എത്തിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉറപ്പ്.
സ്കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ വിതരണം തുടങ്ങാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമെന്ന് വിദ്യാഭ്യാസമന്ത്രിയും നിയമസഭയില്‍ പറഞ്ഞു.

click me!