തെക്കൻ തമിഴ്നാട്ടിലെ ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തി. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിച്ചു. തഗൈസൽ തമിഴൻ, അംബേദ്കർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 

ചെന്നൈ: മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും ആയ ആർ. നല്ലകണ്ണ് അന്തരിച്ചു. 101ാം വയസിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് ‌സംസ്ഥാന സെക്രട്ടറി ആയിരുന്നു. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പര്യായമായ നേതാവാണ് വിട പറഞ്ഞത്. അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന നല്ലക്കണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായി. 1924ൽ തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് ആണ് ജനനം. ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി സ്കൂൾ കാലത്ത് കോൺഗ്രസ്സ് വേദികളിൽ എത്തി. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തമിഴ്നാട്ടിൽ കർഷകപ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ശ്രീനിവാസ് റാവുവിനൊപ്പം കിസാൻ സഭയുടെ അടിത്തറ സൃഷ്ടിച്ചു. തെക്കൻ തമിഴ്നാട്ടിലെ ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തി. 1999ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിച്ചു. തഗൈസൽ തമിഴൻ, അംബേദ്കർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming