പത്രികകളില്‍ ഇന്നു സൂക്ഷ്മ പരിശോധന

Published : Apr 29, 2016, 11:30 PM ISTUpdated : Oct 05, 2018, 04:08 AM IST
പത്രികകളില്‍ ഇന്നു സൂക്ഷ്മ പരിശോധന

Synopsis

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ഇന്നു സൂക്ഷ്മ പരിശോധന. ആകെ 1647 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്.

 

രാവിലെ 10 മുതല്‍ അതാതു റിട്ടേണിങ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണു സൂക്ഷ്മ പരിശോധന നടക്കുക. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ബിരുദമാണു വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ പത്രികയില്‍ പ്ലസ്ടുവാണു വിദ്യാഭ്യാസ യോഗ്യതയെന്നു രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ ഇതു സംബന്ധിച്ചു പരാതികളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ റിട്ടേണിങ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാര്‍ നാമനിര്‍ദേശയ്ക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു ചില അവ്യക്തതകള്‍ നിലനിര്‍ക്കുന്നുണ്ട്.

ഓരോ ജില്ലകളിലും സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ എണ്ണം
തിരുവനന്തപുരം164
കൊല്ലം115
പത്തനംതിട്ട55
ആലപ്പുഴ98
കോട്ടയം104
ഇടുക്കി61
എറണാകുളം187
തൃശൂര്‍135
പാലക്കാട്128
മലപ്പുറം204
കോഴിക്കോട്168
വയനാട്41
കണ്ണൂര്‍127
കാസര്‍കോഡ്60

തിങ്കളാഴ്ച വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടിരുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം': വീണ്ടും വിവാദ പരാമർശവുമായി സജി ചെറിയാൻ
ഒറ്റപ്പാലത്ത് അർദ്ധരാത്രിയിൽ അരുംകൊല: ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി, 4 വയസുളള കൊച്ചുമകന് ​ഗുരുതരപരിക്ക്, യുവാവ് കസ്റ്റഡിയിൽ