തസ്റാക്കിലെ ഞാറ്റുപുരയിലേക്ക് ഖസാക്കിന്‍റെ ഇതിഹാസകാരനും

Published : Sep 12, 2017, 11:58 AM ISTUpdated : Oct 05, 2018, 03:01 AM IST
തസ്റാക്കിലെ ഞാറ്റുപുരയിലേക്ക് ഖസാക്കിന്‍റെ ഇതിഹാസകാരനും

Synopsis

പാലക്കാട്: തസ്റാക്കിലെ ഞാറ്റുപുരയിലേക്ക് ഖസാക്കിന്‍റെ സ്വന്തം കഥാകാരന്‍ ഒ വി വിജയനും എത്തി. ഖസാക്കിന്‍റെ ഇതിഹാസത്തിലെ മുഴുവൻ കഥാപാത്രങ്ങളും ഞാറ്റുപുരക്ക് സമീപത്ത് കരിങ്കൽ ശിൽപങ്ങളായി അണി നിരന്നപ്പോഴും കഥാകൃത്തിന്‍റെ അഭാവം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ തസ്റാക്കിലേക്ക് ഒ വി വിജയന്‍റെ പ്രതിമ കൂടിയെത്തിയതോടെ ഖസാക്കിന്‍റെ ഇതിഹാസം പൂര്‍ണ്ണമാവുകയാണ്.

മന്ത്രി എ കെ ബാലനാണ് ശില്‍പ്പം അനാവരണം ചെയ്തത്. ഒ വി വിജയന്‍റെ അസാന്നിദ്ധ്യം സാംസ്കാരിക രംഗത്ത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കാലമാണിതെന്നായിരുന്നു ശിൽപം അനാവരണം ചെയ്ത മന്ത്രി എ കെ ബാലന്‍റെ പ്രതികരണം. അഹല്യ കാംപസിലെ ശിൽപകലാ ക്യാമ്പിൽ രഞ്ജിത്ത് ശിവരാമൻ നിർമിച്ചതാണ് ഒ വി വിജയന്‍റെ അർദ്ധകായ ശിൽപം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ; ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അധികൃതർ
പൂതാടി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സിപിഎമ്മിലെ വിഭാഗീയത മുതലാക്കി എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്