മുദ്രാവാക്യം വിളിയെ ചൊല്ലി തര്‍ക്കം: കാഞ്ഞിരപ്പള്ളിയിൽ സിപിഎം എസ്ഡിപിഐ സംഘർഷം

Published : Jan 04, 2019, 07:32 PM ISTUpdated : Jan 04, 2019, 07:36 PM IST
മുദ്രാവാക്യം വിളിയെ ചൊല്ലി തര്‍ക്കം: കാഞ്ഞിരപ്പള്ളിയിൽ സിപിഎം എസ്ഡിപിഐ സംഘർഷം

Synopsis

ആർഎസ്എസ് ബിജെപി ഹർത്താൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകരും ബിജെപി ഭീകരതെക്കെതിരെ പ്രകടനം കഴിഞ്ഞ് തിരിച്ച് പോകവെയാണ് സംഘര്‍ഷം.  

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം എസ്ഡിപിഐ സംഘർഷം വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവമുണ്ടായത്. ആർഎസ്എസ് ബിജെപി ഹർത്താൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകരും ബിജെപി ഭീകരതെക്കെതിരെ പ്രകടനം കഴിഞ്ഞ് തിരിച്ച് പോയ എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം. 

ഇരു കൂട്ടരും തമ്മില്‍ മുദ്രാവാക്യം വിളിയെ ചൊല്ലിയുണ്ടായ തർക്കമുണ്ടായി. ഇതാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ ആറോളം സി.പി.എം പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി സിഐ സാജു വർഗീസിനും സംഘർഷത്തിനിടെ പരിക്കേറ്റു. സംഭവത്തിൽ പോലീസ് ഇടപെട്ട് രംഗം ശാന്തന്തമാക്കുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും