
ദില്ലി: ഖമനേയി അനുകൂല പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി.ഇൻ്റർനെറ്റിൻ്റെ വേഗത കുറച്ചു.ഖമനേയി അനുകൂല പ്രകടനം നടന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി നൽകിയേക്കും.നിലവിൽ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരുന്നു
കേന്ദ്രം കനത്ത ജാഗ്രത നിർദ്ദേശിച്ചു .സാഹചര്യം മുതലെടുക്കാൻ നീക്കമുണ്ടാകും.ജൂത സ്ഥാപനങ്ങൾക്കും ഇറാൻ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടി.അൽ ഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം,ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കൂട്ടണം.നവമാധ്യമങ്ങളിലെ നീരീക്ഷണം കടുപ്പിക്കണമെന്നും .സുരക്ഷ ഏജൻസികൾക്ക് കേന്ദ്രം നിർദ്ദേശം നലവ്‍കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam