വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊളളലേറ്റതിനെ തുടർന്ന് നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് മാനസിക പ്രയാസത്തിലായിരുന്നു. ഇന്ന രാവിലെയോട് കൂടി വീടിന് പിന്നിൽ ചിതയൊരുക്കി തീകൊളുത്തി നളിന കുമാരി അതിനുള്ളിലേക്ക് കയറിക്കിടക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നളിനകുമാരിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വീട്ടിൽ ആരൊക്കയാണ് നളിനകുമാരിക്കൊപ്പം ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.

