Latest Videos

പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

By web deskFirst Published Jan 3, 2018, 10:04 PM IST
Highlights

കോഴിക്കോട്: 25 വര്‍ഷം മുമ്പുണ്ടായ സംഭവത്തിലെ പ്രതിയെ താമരശ്ശേരി പൊലിസ് പിടികൂടി. വയനാട് ചുണ്ടേല്‍ കുന്നുംപറ്റ കക്കനാടത്ത് റോബര്‍ട്ട് അഗസ്റ്റിന്‍ (53) ആണ് പിടിയിലായത്. 1992 സെപ്തംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം.

റോബര്‍ട്ടിന്റെ സഹോദരി ഷൈനിയെ പുതുപ്പാടി സ്വദേശി ജയിംസായിരുന്നു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 1992 സെപ്റ്റംബര്‍ 9 ന് ഷൈനിയെ വീട്ടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ജെയിംസും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് റോബര്‍ട്ട് അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ നിന്നും ജാമ്യം നേടിയ ജെയിംസിനെ അക്രമിക്കാനായി റോബര്‍ട്ടും സഹോദരനും മറ്റുള്ളവരും എത്തിയെങ്കിലും കണ്ടെത്താനായില്ല. 

ഇതേ തുടര്‍ന്ന് വീട് അക്രമിക്കുകയും റബര്‍, കമുക്, വാഴ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് ഒളിവില്‍ പോയ റോബര്‍ട്ട്  വര്‍ഷങ്ങളായി ഛത്തിസ്ഗഡില്‍ താമസിക്കുകയായിരുന്നു. നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശേരി സിഐ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ ജിതേഷ്, എഎസ്‌ഐ സുരേഷ്, സിപിഒമാരായ സൂരജ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പിഴ അടച്ച ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.
 

click me!