
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം അനിശ്ചിതത്വത്തില്‍. അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നിരിക്കേ, 150 ലേറെ സീറ്റുകളിലാണ് പ്രശ്‌നം. കോളേജുകള്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പറയുമ്പോള്‍ സര്‍ക്കാറിന്റെ അനാസ്ഥയാണ് കാരണമെന്നാണ് മാനേജ്‌മെന്റുകളുടെ വിശദീകരണം. സര്‍ക്കാര്‍ കോളേജുകളിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ കോളേജുകളിലും മാത്രമാണ് പ്രവേശന നടപടി തുടങ്ങിയത്. എംഇഎസ് അടക്കമുള്ള ബാക്കി സ്വാശ്രയ കോളേജുകളിലാണ് തര്‍ക്കം. മാനേജ്‌മെന്റുള്‍ സഹകരിക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്‍വര്‍ഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളേജുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശന നടപടി തുടങ്ങാന്‍ സാധ്യതയുണ്ട്. ഈ മാസം 31നുള്ളില്‍ പിജി പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം
മെഡിക്കല്‍ പിജി ഫീസ് കുത്തനെ കൂട്ടിയതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്വാശ്ര മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായത്.രണ്ടാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ്. സര്‍ക്കാര്‍ കോളേജുകളിലും കൃസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ കോളേജുകളിലും മാത്രമാണ് പ്രവേശന നടപടി തുടങ്ങിയത്. എംഇഎസ് അടക്കമുള്ള ബാക്കി സ്വാശ്രയ കോളേജുകളിലാണ് തര്‍ക്കം. സാമുദായിക ക്വാട്ട തിരിച്ചുള്ള സീറ്റുകളുടെ വിവരം മാനേജ്‌മെന്റുകള്‍ നല്‍കിയില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിശദീകരണം. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇത് തള്ളുന്നു.
14 ലക്ഷം ഫീസ് നിശ്ചയിച്ചതിലും മാനേജ്‌മെന്റുകള്‍ക്ക് അതൃപ്തിയുണ്ട്. മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്‍വര്‍ഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളേജുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശന നടപടി തുടങ്ങാന്‍ സാധ്യതയുണ്ട്. ഈ മാസം 31 നുള്ളില്‍ പിജി പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. അതിനിടെ പിജി ഫീസ് കൂട്ടിയതിനെതിരായ കെഎസ് യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത് കന്റോണ്‍മെന്റ് അസിസ്റ്റന്‍് കമ്മീഷണര്‍ കെഇ ബൈജു എന്നിവരടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam