ജല സംഭരണിയുടെ മുകളില്‍ നിന്ന് സെല്‍ഫി; വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Published : Dec 18, 2017, 02:28 PM ISTUpdated : Oct 05, 2018, 03:46 AM IST
ജല സംഭരണിയുടെ മുകളില്‍ നിന്ന് സെല്‍ഫി; വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Synopsis

ലക്നൗ: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. 150 അടി ആഴമുള്ള ജല സംഭരണിയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ മരണപ്പെട്ടത്. സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ ആഴമുള്ള സംഭരണിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഷോസ്തി സിംഗും റിഷബ് ശര്‍മ്മയുമാണ് മരണപ്പെട്ടത്. 

ഉത്തര്‍പ്രദേശ് സ്വദേശികളായ ഇരുവരും ആനിമേഷന്‍ വിദ്യാര്‍ത്ഥികളാണ്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരണപ്പെടുകയായിരുന്നു. ഇതാദ്യമായല്ല സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ  ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഡീഷയില്‍ യുവതി കുളത്തില്‍ വീണ് മരിച്ചത് കഴിഞ്ഞ മാസമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഹാ മനോഹരം, തലസ്ഥാനത്തെ ഈ കാഴ്ച വിസ്മയം തീർക്കും, പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയായി വസന്തോത്സവം, കനകക്കുന്നിൽ ജനപ്രവാഹം
അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ