ജേക്കബ് തോമസിനെതിരെ ഐഎഎസ് സംഘം; ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു

Published : Oct 27, 2016, 07:19 AM ISTUpdated : Oct 04, 2018, 07:17 PM IST
ജേക്കബ് തോമസിനെതിരെ ഐഎഎസ് സംഘം; ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ചു

Synopsis

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ  ചീഫ് സെക്രട്ടറിയെ കണ്ട് അതൃപ്തി അറിയിച്ച് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ. അഡീഷനൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടിലെ വിജിലൻസ് പരിശോധനയിലാണ് അതൃപ്തി അറിയിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് കൂടുതൽ പരസ്യമാക്കിയാണ് വിജിലൻസ് ഡയറക്ടർക്കെതിരായ പടയൊരുക്കം ശക്തമാക്കി ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.

അഡീഷനൽ ചീഫ് സെക്രട്ടറിയുടെ വീട്ടിലെ വിജിലൻസ് പരിശോധനയിലുള്ള കടുത്ത അതൃപ്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ അറിയിച്ചത്. കെഎം എബ്രഹാം വീട്ടിൽ ഇല്ലാത്ത സമയത്ത് പരിശോധന നടത്തി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാനകേസിൽ കെഎം എബ്രഹാമിനെതിരെ വിജിലൻസ് കോടതിയാണ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടത്. പരാതിക്ക് ശേഷം സ്വത്ത് വിവരങ്ങൾ കൂടുതൽ സമർപ്പിച്ചിട്ടും വീട്ടിലെത്തി പരിശോധിച്ചതിലുള്ള അമർഷം കെഎം എബ്രഹാമും ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

പരാതിക്ക് പിന്നിൽ ജേക്കബ് തോമസാണെന്നാണ് കെഎം എബ്രഹാമിന്റ സംശയം. എന്നാൽ പരിശോധന മാനദണ്ഡം പാലിച്ച് മാത്രമാണെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്.തനിക്കെതിരായ സർവ്വീസ് കേസിൽ സിബിഐ താല്‍പര്യം കാണിച്ചതിന് പിന്നിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന സംശയം ജേക്കബ് തോമസിനുണ്ട്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് പുറത്തുവിട്ടതിലും കെഎം എബ്രഹാമിന്റെ പങ്ക് ജേക്കബ് തോമസ് സംശയിക്കുന്നു. ശീതസമരം ശക്തമാകുന്നതിൽ സർക്കാറിന് അതൃപ്തിയുണ്ട്. ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് സബ്മിഷന് മറുപടി പറയവെ ചില  ഉദ്യോഗസ്ഥർക്ക് മാധ്യമ മാനിയയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്