കോച്ചിനെ പുറത്താക്കല്‍: പ്രതികരണവുമായി റാമോസ്

Web Desk |  
Published : Jun 14, 2018, 09:06 AM ISTUpdated : Jun 29, 2018, 04:28 PM IST
കോച്ചിനെ പുറത്താക്കല്‍: പ്രതികരണവുമായി റാമോസ്

Synopsis

സ്പെയിന്‍ എന്ന മഹത്തായ രാജ്യത്തെയും അതിന്‍റെ ആരാധകരെയുമാണ് തങ്ങളോരോരുത്തരും പ്രതിനിധീകരിക്കുന്നത്

മോസ്കോ: ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് പരിശീലകനെ മാറ്റിയത് ടീമിനെ ബാധിക്കില്ലെന്ന് സ്പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വ്യക്തമാക്കി. ടീം ഒറ്റക്കെട്ടാണെന്നും രാജ്യത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള കളിക്കാരാണ് സ്പെയിന്‍ നിരയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാക്കാലവും അത് തുടരുമെന്നും റാമോസ് പറഞ്ഞു.

സ്പെയിന്‍ എന്ന മഹത്തായ രാജ്യത്തെയും അതിന്‍റെ ആരാധകരെയുമാണ് തങ്ങളോരോരുത്തരും പ്രതിനിധീകരിക്കുന്നതെന്നും റാമോസ് ട്വിറ്ററില്‍ കുറിച്ചു. റയല്‍ മാഡ്രിഡിന്‍റെ പരിശീലകനായതിനെത്തുടര്‍ന്നാണ് ഹൂലെൻ ലോപെട്ടേഗിയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കിയത്. സ്പെയിനിന്‍റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ തന്നെ ലാലിഗയില്‍  റയല്‍ മാഡ്രിഡിന്‍റെ കൂടി നായകനാണ് സെര്‍ജിയോ റാമോസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും
യുഡിഎഫ് സർക്കാർ അധികാരത്തിലേറും, 26 ദിവസത്തിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും; 2 ദിവസത്തിൽ സ്ഥാനാർഥി പ്രഖ്യാപനമെന്നും കെസി വേണുഗോപാൽ