മട്ടണ്‍ ബിരിയാണി കിട്ടിയില്ല:  സീ​രി​യ​ല്‍ ന​ടി​യും സംഘവും വെയ്റ്ററെ കയ്യേറ്റം ചെയ്തു

Published : Oct 17, 2017, 12:41 PM ISTUpdated : Oct 05, 2018, 01:54 AM IST
മട്ടണ്‍ ബിരിയാണി കിട്ടിയില്ല:  സീ​രി​യ​ല്‍ ന​ടി​യും സംഘവും വെയ്റ്ററെ കയ്യേറ്റം ചെയ്തു

Synopsis

കോ​ഴി​ക്കോ​ട്: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന​റി​യി​ച്ച വെ​യ്റ്ററെ സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള​ള സം​ഘം കൈയ്യേറ്റ ചെയ്തതായി ആരോപണം. ഹോ​ട്ട​ലി​ല്‍ അ​ര​മ​ണി​ക്കു​റോളം ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ടു​ സ്ത്രീ​ക​ള​ട​ക്കം നാ​ലു​പേ​രെ ടൗ​ൺ പോ​ലീ​സ് കസ്റ്റഡിയില്‍ എടുത്തു. തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ന​ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ഴി​ക്കോ​ട് റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ല്‍ എ​ത്തി​യ നാ​ലു​ പേ​ര​ട​ങ്ങു​ന്ന സം​ഘം വെ​യി​റ്റ​റോ​ട് മ​ട്ട​ണ്‍ ബി​രി​യാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ട്ട​ണ്‍ ബി​രി​യാ​ണി തീ​ര്‍​ന്നു​പോ​യെ​ന്ന് വെ​യി​റ്റ​ര്‍ അ​റി​യി​ച്ച​തോ​ടെ സ്ത്രീ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക്ഷോ​ഭി​ക്കു​ക​യും സീരിയൽ ന​ടി​യും മു​നീ​സ​യും ചേ​ർ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ കൈയേറ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. 

ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​ബൂ​ബ​ക്ക​ർ റ​ഷാ​ദ് പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ തി​രി​ഞ്ഞ സം​ഘം ഇ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഹോ​ട്ട​ലു​ട​മ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ടൗ​ണ്‍ പോ​ലീ​സ് എ​ത്തി നാ​ലു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്തു. 

ഇവര്‍ക്കെതിരെ ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. ഇവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്
മൂന്നാം ലോക മഹായുദ്ധത്തിലേക്കോ? ചേരിതിരിഞ്ഞ് രാജ്യങ്ങൾ, ഇറാനൊപ്പം ആരൊക്കെ, ഇന്ത്യയുടെ നിലപാടെന്ത്, പാകിസ്ഥാൻ ആർക്കൊപ്പം?