
മെക്സിക്കോ: ബലാത്സംഗത്തിന് ശേഷം കൊന്നു , ചിലരുടെ മൃതദേഹം കൊത്തി നുറുക്കി നായ്ക്കള്‍ക്കും, ചിലരുടേത് ചെറിയ കഷ്ണങ്ങളാക്കി വറുത്തു തിന്നു. മെക്സിക്കോയെ ഏറെ ഭീതിയിലാക്കിയ കൊലപാതകത്തിലെ പ്രധാനപ്രതിയുടെ വെളിപ്പെടുത്തലിലെ ചില ഭാഗങ്ങളാണ് ഇവ. യുവാന്‍ കാര്‍ലോസ് എന്ന യുവാവിനെ ഇതിനെല്ലാം കൂട്ട് നിന്നത് ഭാര്യ പെട്രീഷ്യ ആയിരുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ഇരുപത് സ്ത്രീകളെ കൊലപ്പെടുത്തിയതിനാണ് ആ ദമ്പതികള്‍ പിടിയിലായത്. എന്നാല്‍ പിടിയിലായ ദമ്പതികളുടെ വെളിപ്പെടുത്തലുകള്‍ കേട്ട് നടുക്കം മാറിയിട്ടില്ല മെക്സിക്കോയിലെ എക്കാടെപെക്കിലെ അന്വേഷണസംഘത്തിന്.
ചെറുപ്പത്തില്‍ അമ്മയോട് തോന്നിയ വൈരാഗ്യമായിരുന്നു യുവാന്‍ സ്ത്രീകളോട് തീര്‍ത്തിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരകളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി. മെക്സിക്കോയിലെ തന്നെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലമാണ് എക്കാടെപെക്ക്. കുട്ടികളെ കൊണ്ടു പോവുന്ന ചെറിയ ട്രോളിയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളുമായി ഒക്ടോബര്‍ നാലിനാണ് ഇവര്‍ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിലാണ് ആറു വര്‍ഷംനീണ്ട കൊലപാതക പരമ്പരയുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. ജയിലില്‍ നിന്ന് പുറത്ത് വന്നാല്‍ താന്‍ ഇനിയും സ്ത്രീകളെ കൊലപ്പെടുത്തുമെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇരകളാക്കപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് എടുത്ത അസ്ഥികള്‍ ഇവര്‍ വിറ്റിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. നഗരത്തിന്റെ പലഭാഗത്തു നിന്നും വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയായിരുന്നു ഇവര്‍ ഇരകളെ ആകര്‍ഷിച്ചിരുന്നത്. ദമ്പതികള്‍ക്ക് ഗുരുതര മാനസിക തകരാര്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിയുന്നത്.
മൂന്നു മക്കളോടൊപ്പം കഴിയുന്ന വീട്ടില്‍ തന്നെയായിരുന്നു ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. യുവതികളും മധ്യവയസ്കകളും ഇവരുടെ ഇരകളായിട്ടുണ്ട്. അടുത്തിടെ കാണാതായ ഒരു യുവതിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ദമ്പതികള്‍ക്കെതിരായ വിവരം പൊലീസിന് ലഭിക്കുന്നത്. പല പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്ന യുവാന്റെ അമ്മയോടുള്ള അടങ്ങാത്ത പകയാണ് സ്ത്രീകളോടുള്ള അതിക്രമത്തിന്റെ പ്രധാന കാരണമായി കണക്കുകൂട്ടുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തില്‍ കഷ്ണമാക്കി വറുത്ത് കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ദമ്പതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വളര്‍ത്തു നായകള്‍ക്ക് കൊടുത്തതിന് ശേഷമുള്ള ശരീര ഭാഗങ്ങള്‍ ഉന്തു വണ്ടിയിലാക്കി നഗരത്തിലെ പ്രാന്ത പ്ദേശങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു ഇവരുടെ രീതിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam