
കാബൂൾ: അഫ്ഘാന്‍ തലസ്ഥാനമായ കാബൂള്‍ നഗരത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ. നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡെസ്തേബാർഷേയിലായിരുന്നു ആദ്യ സ്ഫോടനം. ഷേരിനവിലും സ്ഫോടനമുണ്ടായി അപകടത്തില്‍പ്പെട്ടവരുടെ എണ്ണം പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ സ്ഫോടനമാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തനടകം 29 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാദരക് പ്രദേശത്തെ യു.എസ് ഇന്‍റലിജൻസ് ഓഫിസിനടുത്തായിരുന്നു ആദ്യ സ്ഫോടനം നടന്നത്. മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്ഫോടനത്തിലായിരുന്നു ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായി കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam