
പത്തനംതിട്ട: നിയന്ത്രണം ലംഘിച്ച് സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും മറ്റ് രണ്ട് ബിജെപി നേതാക്കൾക്കുമെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സുപ്രീംകോടതി വിധിയ്ക്കെതിരെ ബിജെപി പ്രതിഷേധം നടത്തുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ സന്നിധാനത്തേയ്ക്ക് പോയാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിശ്വാസ്യയോഗ്യമായ വിവരം കിട്ടിയതിനാലാണ് സുരേന്ദ്രനെ തടഞ്ഞതെന്ന് പത്തനംതിട്ട ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നിയന്ത്രണങ്ങൾ ലംഘിച്ച് മുന്നോട്ടു പോകരുതെന്ന് പൊലീസ് അഭ്യർഥിച്ചെങ്കിലും സുരേന്ദ്രൻ വഴങ്ങിയില്ല. പൊലീസ് വലയം ഭേദിച്ച് തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
റിമാൻഡ് റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam