ഹുജൈറയില്‍ വീടിന് തീപ്പിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

Web Desk |  
Published : Jan 22, 2018, 12:57 PM ISTUpdated : Oct 04, 2018, 11:56 PM IST
ഹുജൈറയില്‍ വീടിന് തീപ്പിടിച്ച് ഏഴ് കുട്ടികള്‍ മരിച്ചു

Synopsis

ഫുജൈറ: റുല്‍ ദാദ് ന ഏരിയയില്‍ വീടിന് തീപ്പിടിച്ചുണ്ടായ പുകശ്വസിച്ച്  ഏഴ് കുട്ടികള്‍ മരിച്ചു. സ്വദേശി കുടുംബത്തിലെ അഞ്ച് മുതല്‍15 വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. അഞ്ച് വയസ് പ്രായമുള്ള സാറ, സുമയ്യ എന്നിവര്‍ ഇരട്ട കുട്ടികളാണ്. 

 ഇന്ന് പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. വീടിന് അകത്തെ ഹാളിലായിരുന്നു തീപ്പിടുത്തമുണ്ടായത്. ഇവിടെ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. കുട്ടികളുടെ അമ്മയാണ് പോലീസില്‍ വിവരമറിയിച്ചത്.  

തുടര്‍ന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കനത്ത പുക ശ്വസിച്ച് അവശനിലയിലായിരുന്ന കുട്ടികളെ ദിബ്ബ ഹുബൈറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യാഹ്ന നമസ്കാരത്തിന് ശേഷം മൃതദേഹം കബറടക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്