തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു

Published : May 13, 2017, 03:33 AM ISTUpdated : Oct 05, 2018, 01:03 AM IST
തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു

Synopsis

കാസർഗോഡ്: വേളാങ്കണ്ണി തീർഥാടനത്തിന് ശേഷം മ‌ടങ്ങുകയായിരുന്ന കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. കാസർഗോഡ് പൈവെളിഗെ കയ്യാർ സ്വദേശികളായ ബേബി (60), ഷൈൻ (35), അജേഷ് (38), മോൻസി (35), ജിനോ (35) എന്നിവരുൾപ്പെടെ ഏഴുപേരാണ് മരിച്ചത്.

എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അഞ്ചു പേർ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. കല്യാണം കൂടാൻ പോയ ഇവർ വേളാങ്കണ്ണി പള്ളിയും സന്ദർശിച്ച് കേരളത്തിലേക്ക് തിരിച്ചുവരുന്പോഴാണ് അപകടമുണ്ടായത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, ഇൻഷുറൻസ് അനുവദിക്കുന്നില്ലെന്ന് പരാതി
രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി