ഏഴ് വയസുകാരിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു

Published : Jun 12, 2017, 01:52 PM ISTUpdated : Oct 04, 2018, 07:49 PM IST
ഏഴ് വയസുകാരിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു

Synopsis

തിരുവനന്തപുരം പോത്തന്‍കോട് ഏഴുവയസ്സുകാരിയെ കുളിമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ  മരണ കാരണം പറയാനാകൂ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കാട്ടായിക്കോണം സ്വദേശികളായ കുട്ടന്റെയും മഹേശ്വരിയുടെ മകള്‍ കാവ്യയെയാണ് ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. വൈകുന്നേരം വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ കാണാതായതോടെ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പോത്തന്‍കോട് പോലീസ് കേസെടുത്തു.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ, പകരം പുതിയ ജില്ലാ സെക്രട്ടറി
വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു