ഹൈദരാബാദില്‍ സെക്സ് റാക്കറ്റ് സംഘം അറസ്റ്റില്‍ ; സിനിമാ നടിയെ രക്ഷപ്പെടുത്തി

web desk |  
Published : Jul 08, 2018, 09:18 PM ISTUpdated : Oct 02, 2018, 06:46 AM IST
ഹൈദരാബാദില്‍ സെക്സ് റാക്കറ്റ് സംഘം അറസ്റ്റില്‍ ; സിനിമാ നടിയെ രക്ഷപ്പെടുത്തി

Synopsis

24 വയസുള്ള ആഗ്ര സ്വദേശിനിയായ പുതുമുഖ നടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. 

ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയില്‍ പഞ്ചനക്ഷത്ര സെക്സ് റാക്കറ്റ് സംഘം അറസ്റ്റില്‍. ശനിയാഴ്ച രാത്രി യില്‍ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനിടെ സംഘത്തിന്‍റെ പിടിയിലായിരുന്ന ഒരു സിനിമാ നടിയെ   പോലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിലെ കണ്ണിയും വേശ്യാലയ നടത്തിപ്പുകാരനും അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുംബൈ കേന്ദ്രമാക്കി സിനിമകളില്‍ അഭിനയിക്കുന്ന, 24 വയസുള്ള ആഗ്ര സ്വദേശിനിയായ പുതുമുഖ നടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. 

ഒരു ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പോലീസ് പറഞ്ഞു. ജനാര്‍ദന റാവു എന്ന സെക്സ് റാക്കറ്റ് നടത്തിപ്പുകാരന്‍ ഇതിന് മുമ്പും മുംബൈയില്‍ നിന്നും ആന്ദ്രയിലേക്ക് പുതുമുഖ നടികളെ സെക്സ് റാക്കറ്റിലെത്തിച്ച കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. 

മുംബൈയില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും  പെണ്‍കുട്ടികളെ വശീകരിച്ച് വേശ്യവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു ജനാര്‍ദന റാവു ചെയ്തിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആഴ്ചയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് പെണ്കുട്ടികളെ  ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്ന് 20,000 രൂപ വീതമാണ് ഇയാള്‍ ഈടാക്കിയിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'