മൈസൂരിൽ പെൺവാണിഭ കേന്ദ്രങ്ങളിലെ റെയ്ഡ്

By Web TeamFirst Published Aug 10, 2018, 11:01 PM IST
Highlights

ബ്യൂട്ടി പാർലറിന്‍റെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ ഇവരുടെ പേരുണ്ടായിരുന്നു.

മൈസൂര്‍: മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ പെൺവാണിഭ സംഘത്തിൽ നിന്ന് മാസപ്പടി പറ്റിയ പൊലീസുകാർക്കെതിരെ നടപടി. അന്വേഷണവിധേയമായി അഞ്ച് പൊലീസുകാരെ സസ്പെൻ‍ഡ് ചെയ്തു. ബ്യൂട്ടി പാർലറിന്‍റെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ ഇവരുടെ പേരുണ്ടായിരുന്നു.

അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ നടപടി മാസപ്പടി വാങ്ങിയതിന് റാക്കറ്റിന്‍റെ വലയിൽ മലയാളി യുവതികളും
നഗരത്തിൽ പെൺവാണിഭ സംഘങ്ങൾ വ്യാപകമെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരു പൊലീസ് റെയ്ഡ് ശക്തമാക്കിയിരുന്നു.പെൺവാണിഭ റാക്കറ്റിൽപെട്ട ആറ് സംഘങ്ങൾ പിടിയിലായി. 

മലയാളികൾ അടക്കമുളള യുവതികളെ ഇവരിൽ നിന്ന് മോചിപ്പിച്ചിരുന്നു.ഹൂട്ടഹളളിയിൽ ബ്യൂട്ടി പാർലറിന്‍റെ മറവിലായിരുന്നു പെൺവാണിഭം. ഇതിന്‍റെ നടത്തിപ്പുകാരിയായ സഞ്ജന എന്ന സ്ത്രീയും നാല് യുവാക്കളും അറസ്റ്റിലായി. ഇവരിൽ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് പൊലീസുകാരുടെ പേരുണ്ടായിരുന്നത്. മാസത്തിൽ ഇവർക്ക് നൽകിയിരുന്ന തുകയുടെ കണക്കും ഡയറിയിലുണ്ടായിരുന്നു.

തുടർന്നാണ് സിറ്റി ക്രൈംബ്രാഞ്ചിലെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി.ഒടനടി സേവ സമസ്ത എന്ന സംഘടന നൽകിയ പരാതിയിലാണ് വ്യാപക റെയ്ഡ് നടന്നത്. നഗരത്തിൽ മഹർഷി യോഗാലയം എന്ന പേരിലുളള യോഗാ സെന്‍ററടക്കം പെൺവാണിഭ കേന്ദ്രമാണെന്ന് കണ്ടെത്തിയിരുന്നു. 

ഇവിടെ നിന്ന് മാത്രം ഏഴ് പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുളളവർ.ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിളെ ഇങ്ങോട്ട് കൊണ്ടുവന്നത്.ഗുണ്ടൽപേട്ട് ,കുടക് മേഖലകളിലും പെൺവാണിഭ കേന്ദ്രങ്ങൾ വ്യാപകമെന്നാണ് പൊലീസിന് കിട്ടിയ വിവരം.

click me!