നോട്ട് പിന്‍വലിക്കല്‍: കാമാത്തിപുരയിലെ ലൈംഗികതൊഴിലാളികള്‍ പട്ടിണിയില്‍

By Web DeskFirst Published Nov 13, 2016, 4:36 AM IST
Highlights

പൊലീസുകാരെ ഭയന്നും ഏറെ കഷ്ടപ്പെട്ടുമാണ് ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്നത്. നോട്ട് നിരോധനത്തോടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. കൈയിലെ പേഴ്‌സ് തുറന്നു കാണിച്ച് ഇനിയെങ്ങനെയാണ് ജീവിക്കേണ്ടത് എന്നാണ് ദീപിക ചോദിക്കുന്നത്. രണ്ടുകുട്ടികളെയും മാതാപിതാക്കളെയും പോറ്റണം. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതില്‍പിന്നെയാണ് ഇവര്‍ കാമാത്തിപുരയില്‍ എത്തിയത്. വന്നിട്ട് ഒന്‍പത് വര്‍ഷമായി. നോട്ട് നിരോധനം വയറ്റത്തടി പോലെ ആയെന്ന് ദീപിക പറയുന്നു.

അഞ്ഞുറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതോടെ ഈ നോട്ടുകള്‍ ചെലവാക്കാനായി ധാരാളം ആളുകള്‍ കാമാത്തിപുരയിലേക്ക് സ്ത്രീകളെതേടി എത്തുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ ആളുകള്‍ എത്തുന്നത് കുറഞ്ഞെന്ന് ഇവര്‍ പറയുന്നു. ഭക്ഷണത്തിനുപോലും പണമില്ലെന്നാണ് പ്രമീള പറയുന്നത്.

പതിനായിരത്തോളം സ്ത്രീകളാണ് ഉപജീവനത്തിനായി കാമാത്തിപുരയില്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത്. ഇവരില്‍ നൂറ് കണക്കിനുപേര്‍ എയ്ഡ്‌സ് ബാധിതരാണ്.

click me!