വരാപ്പുഴ പെണ്‍വാണിഭം: ശോഭാ ജോണ്‍ അടക്കം രണ്ട് പ്രതികള്‍ കുറ്റക്കാര്‍

By Web DeskFirst Published Aug 21, 2017, 7:18 PM IST
Highlights

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറുകയും നിരവധി പേര്‍ കൂട്ട ബലാത്സംഘത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ ശോഭാ ജോണ്‍ അ
ക്കം രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ശോഭാ ജോണ്‍ അടക്കം എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തയത്. മുന്‍ കേണല്‍ ജയരാജന്‍ നായരാണ് കുറ്റക്കാരനായി കണ്ടെത്തിയ മറ്റൊരു മറ്റൊരു പ്രതി.  ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങുകയും പെണ്‍വാണിഭ സംഘത്തിന് വില്‍പ്പന നടത്തുകയും ചെയ്‌തെന്ന് കോടതി കണ്ടെത്തി., കുട്ടിയെ തടങ്കലില്‍ വച്ച്  നിരവധി തവണ പീഡനത്തിനിരയാക്കിയെന്നതാണ് ജയരാജന്‍നായരുടെ പേരിലുള്ള കുറ്റം. 

കേസില്‍ ശോഭ ജോണി്‌ന്റെ ഡ്രൈവര്‍ അനി എന്ന കാപ്പ് അനി, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പാവതി, സഹോദരി ഭര്‍ത്താവ് വിനോദന്‍, ഇടനിലക്കാരന്‍ ജെയ്‌സണ്‍, അജി എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. ആറം പ്രതി ജിന്‍സന്‍ വിചാരണക്കിടെ മരിച്ചതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. 

2012ലാണ് ആദ്യ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങലില്‍ പീഡനത്തിനിരയാക്കിയതിന് നാല്‍പ്പതോളം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 കേസുകളിലും മുഖ്യ ഇടനിലക്കാരിയായ ശോഭാ ജോണ്‍ പ്രതിയാണ്.

click me!