
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തണമെന്ന് ആവശ്യവുമായി എസ് എഫ് ഐ രംഗത്ത്. വലിയ ആഘോഷങ്ങൾ ഒഴിവാക്കി കലാപരിപാടികൾ നടത്തണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും എസ് എഫ് ഐ വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ എല്ലാം റദ്ദാക്കികൊണ്ടാണ് ഉത്തരവിറക്കിയത്.
സംസ്ഥാന സ്കൂള്‍ യുവജനോത്സവം, സര്‍വ്വകലാശാലാ യുവജനോത്സവം, സംസ്ഥാന ചലച്ചിത്ര മേള എന്നീ പ്രധാനപരിപാടികളും ഒപ്പം വിനോദസഞ്ചാരവകുപ്പിന്‍റെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും മാറ്റി വച്ചെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തുന്ന കാര്യം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചിരുന്നു.
കലോത്സവം റദ്ദാക്കരുതെന്നും ആര്‍ഭാടങ്ങളില്ലാതെ നടത്തിയാല്‍ മതിയെന്നും നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam