മടപ്പള്ളി കോളേജില്‍ എസ്.എഫ്.ഐ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അനുവദിക്കുന്നില്ലെന്ന് പരാതി

By Web DeskFirst Published Feb 15, 2017, 12:23 PM IST
Highlights

മലബാര്‍ മേഖലയിയിലെ പ്രമുഖ കോളേജുകളിലൊന്നായ മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലാണ് എസ്.എഫ്.ഐക്കെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എസ്.എഫ്.ഐ മറ്റു സംഘടനകളെ കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപികരിച്ച ഇന്‍ക്വിലാബ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് നിലവില്‍ എസ്.എഫ്.ഐയെ കൂടാതെ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. ലോ അക്കാദമി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ നടത്തിയ പ്രകടനത്തിനിടെ  എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മര്‍ദ്ദിച്ചതിനും അശ്ലീലച്ചുവയോടെ അധിക്ഷേപിച്ചതിനും വിദ്യാര്‍ത്ഥിനികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് എസ്.എഫ്.ഐയുടെ വാദം. കഴിഞ്ഞ ദിവസം  കാമ്പസിയില്‍ എം.എസ്.എഫ് യൂണിറ്റ് തുടങ്ങിയിരുന്നു. അടുത്ത ദിവസങ്ങില്‍ കെ.എസ്.യു അടക്കമുള്ള സംഘടനകള്‍ കാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

click me!