ശര്ത യാദവിന്റെ രാജ്യസഭ അംഗത്വം റദ്ദാക്കി

Published : Dec 05, 2017, 09:43 AM ISTUpdated : Oct 05, 2018, 01:08 AM IST
ശര്ത യാദവിന്റെ രാജ്യസഭ അംഗത്വം റദ്ദാക്കി

Synopsis

ദില്ലി: ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ്  ജെഡിയുവിന്‍റെ പരാതിയെ തുടര്‍ന്ന് ശരത് യാദവിന്റെ അംഗത്വം റദ്ദ് ചെയ്തത്. 

ജെഡിയു മെമ്പര്‍ഷിപ്പിലാണ് ശരത് യാദവ് രാജ്യസഭയിലെത്തിയത്. ജെഡിയു അംഗത്വം സ്വമേധയാല്‍ ഉപേക്ഷിച്ചതിനാല്‍ ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി സഖ്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവായിരുന്നു ശരത് യാദവ്. തുടര്‍ന്ന് പാര്‍ട്ടി തന്നെ ഇരു ചേരിയായി മാറിയിരുന്നു. ബിജെപി നേതൃത്വത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ട്ടി അംഗങ്ങള്‍ ശരത് യാദവനിന് കീഴില്‍ അണി നിരന്നിരുന്നു. 

ജെഡിയു മെമ്പര്‍ഷിപ്പില്‍ പാര്‍ട്ടിയിലെത്തിയ അലി അന്‍വറിനെയും രാജ്യസഭയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പരാതി. ശരത് യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനെതിരെ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്