
ഷാര്‍ജ: 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ ഒന്നുമുതല്‍ 11 വരെ എക്സ്‍പോ സെന്ററില്‍ നടക്കും. 48 രാജ്യങ്ങളില്‍ നിന്ന് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ 393 അതിഥികള്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.കെ ആണ് ഇത്തവണത്തെ അതിഥി രാജ്യം
എന്റെ പുസ്തകത്തിലെ ലോകം എന്ന പ്രമേയത്തില്‍ 11 ദിവസം നടക്കുന്ന മേളയില്‍, 48 രാജ്യങ്ങളില്‍ നിന്ന് പ്രമുഖ എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടെ 393 അതിഥികള്‍ പങ്കെടുക്കും. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്ന് 1650 പ്രദര്‍ശനക്കാര്‍ പങ്കെടുക്കും. എം.ടി വാസുദേവന്‍ നായര്‍, അരുന്ധതിറോയി, നടന്‍ ഇന്നസെന്റ്, ഹിന്ദി കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍കാപ്റ്റന്‍ വസിം അക്രം തുടങ്ങിയവര്‍ പുസ്തകോത്സവത്തിന്റെ ഭാഗമാകും.
പുസ്തക പ്രദര്‍ശനവും വില്‍പനയും കൂടാതെ ചര്‍ച്ചകള്‍, കവിയരങ്ങ്, കുട്ടികളുടെ പരിപാടി, എഴുത്തുകാരുമായി മുഖാമുഖം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. ശാസ്‌ത്രം, സാഹിത്യം, സംസ്കാരം എന്നീ വിഭാഗങ്ങള്‍ക്ക് വലിയൊരു ഇടമാണ് ഇത്തവണ അധികൃതര്‍ നല്‍കിയിരിക്കുന്നത്. 14,622 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാളുകളില്‍ 15ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. 2600 കലാ സാസ്കാരിക, ശാസ്‌ത്ര, വിനോദ പരിപാടികളാണ്. മറ്റൊരു ആകര്‍ഷണം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേയും ഗള്‍ഫിലെ ഏറ്റവും വലുതുമായ രാജ്യാന്തര പുസ്തകമേളയുടെ സംഘാടകര്‍ ഷാര്‍ജ ബുക്ക് അതോറിറ്റിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam