
കനകക്കുന്നിലെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താത്തതിനെതിരെ ശശി തരൂര്‍ എംപിയുടെ പ്രതിഷേധം . ദേശീയപതാകയെ അപമാനിച്ചതിനുതുല്യമാണ് ടൂറിസം വകുപ്പിന്‍റെ നടപടിയെന്ന് എംപി ആരോപിച്ചു . എന്നാല്‍ കുറേ നാളായി പതാക ഇല്ലാത്തതിനാല്‍ ആ പതിവിപ്പോള്‍ ഇല്ലെന്ന് ടൂറിസം അധികൃതര്‍ പ്രതികരിച്ചു.
2013 ജനുവരി 26നാണ് 65 മീറ്റര്‍ ഉയരമുള്ള ഈ കൊടിമരം ഉദ്ഘാടനം ചെയ്തത്. ഫ്ലാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സ്ഥാപിച്ചത്. അതില്‍ പാറിക്കളിക്കാന്‍ 22 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ഭീമന്‍ പതാകയും ഉണ്ടായിരുന്നു . എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കകം പതാക കീറി. പന്നീടിത് ശരിയാക്കാന്‍ ചുമതലയുള്ള ടൂറിസം വകുപ്പിന് അതിനോട് അത്ര പഥ്യം തോന്നിയില്ല. അതോടെ കൊടിമരം മാത്രം അവിടെ ശേഷിക്കുന്ന അവസ്ഥയുണ്ടായി. സ്വാതന്ത്ര്യദിനാഘോഷവേളയിലും അവഗണന മാത്രം . ഇതാണ് ശശി തരൂര്‍ എംപിയെ ചൊടിപ്പിച്ചത്.
പതാകയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കുറച്ചുനാളായി ഇവിടെ പതാക ഉയര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിക്കാറില്ലെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam