മോദി ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ശത്രുഘ്നന്‍ സിൻഹ

Web Desk |  
Published : May 12, 2018, 05:39 PM ISTUpdated : Jun 29, 2018, 04:23 PM IST
മോദി ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ശത്രുഘ്നന്‍ സിൻഹ

Synopsis

തക്ഷശില ബീഹാറിലാണെന്ന് മുമ്പ് രണ്ടു തവണ മോദി പറഞ്ഞിട്ടുണ്ട് ഭഗത് സിംഗിനെ നെഹ്റു ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നും സിന്‍ഹ

ദില്ലി: നരേന്ദ്രമോദിയുടെ ഉപദേശകരുടെ ചരിത്രബോധം ദയനീയമെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിൻഹ. ഫീൽഡ് മാർഷൽ കരിയപ്പ, ജനറൽ തിമ്മയ്യ എന്നിവരെ കോൺഗ്രസ് അപമാനിച്ചെന്ന പ്രസ്താവന തെറ്റാണെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

തക്ഷശില ബീഹാറിലാണെന്ന് മുമ്പ് രണ്ടു തവണ മോദി പറഞ്ഞിട്ടുണ്ടെന്നും സിൻഹ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ഭഗത് സിംഗിനെ നെഹ്റു ജയിലിൽ സന്ദർശിച്ചിട്ടുണ്ടെന്നതാണ് വസ്തുതയെന്നും സിൻഹ പറഞ്ഞു. 

കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ നടത്തിയ പല പ്രസ്താവനകളും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. 1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ