അച്ഛന്‍റെ പീ‍ഡനം ഏറ്റുവാങ്ങിയിട്ടും തളര്‍ന്നില്ല, പോരാടി ജയിച്ചവള്‍ ഇന്ന് അഭിഭാഷക

Web Desk |  
Published : May 12, 2018, 05:08 PM ISTUpdated : Jun 29, 2018, 04:05 PM IST
അച്ഛന്‍റെ പീ‍ഡനം ഏറ്റുവാങ്ങിയിട്ടും തളര്‍ന്നില്ല, പോരാടി ജയിച്ചവള്‍ ഇന്ന് അഭിഭാഷക

Synopsis

അച്ഛന്‍റെ പീഡനത്തിലും തളരാതെ പോരാടി ജയിച്ചവള്‍ ഇന്ന് അഭിഭാഷക

കണ്ണൂര്‍: പതിനാലാം വയസ്സില്‍ അച്ഛന്‍ ഉള്‍പ്പടെയുള്ളവരുടെ ക്രൂര പീഡനത്തിന് ഇരയായി പഠനം ഉപേക്ഷിക്കേണ്ടിവന്നിട്ടും  പോരാടി ജയിച്ച യുവതിയുടെ കഥയാണ് ഇത്. സ്വന്തം പിതാവില്‍നിന്നടക്കമുള്ള പീഡനങ്ങളോടും ജീവിത സാഹചര്യങ്ങളോടും പോരാടി എല്‍എല്‍ബി പാസായ യുവതി ഇന്ന് അഭിഭാഷകയായി എന്‍‍റോള്‍ ചെയ്തു. ഇനി ഇവളുടെ ലക്ഷ്യം സിവില്‍ സര്‍വ്വീസാണ്. 

ഒമ്പത് വര്‍ഷം മുമ്പ് ലോകത്തെ ഭയത്തോടെ നോക്കിയ പെണ്‍കുട്ടിയല്ല ഇവളിന്ന്. എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കി വക്കീല്‍ കുപ്പായം അണിഞ്ഞ് തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ പിന്നിട്ട വഴികളിലെ കനല്‍ അണയാതെയുണ്ട്. കണ്ണൂര്‍ ജില്ലയിലായിരുന്നു ഇവളുടെ വീട്.

ജന്മം തന്ന അച്ഛന്‍ തന്നെയാണ് ഇവളെ ആദ്യമായി പീഡിപ്പിച്ചത്. പിന്നെ പലയിടത്തേക്കും കൊണ്ടുപോയി. എന്നാല്‍ ധീരതയോടെ നിയമം പോരാ4ട്ടം നടത്തി, അവളുടെ മൊഴിയില്‍ ക്രൂരമായി പീഡിപ്പിച്ച പതിനൊന്നു പ്രതികളും ഇരുമ്പഴിക്കുള്ളിലായി.

തിരുവനന്തപുരം നിര്‍ഭയയിലെത്തിയതോടെ ഒമ്പതാം ക്ലാസില്‍ മുടങ്ങിയ പഠനം പുനരാരംഭിച്ചു. ഒടുവില്‍ ഇന്ന് അഭിഭാഷകയായി എൻറോള്‍ ചെയ്തു. എല്‍എല്‍എമ്മിനു ചേരാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഇവള്‍.  ആത്മവിശ്വാസത്തോടെ ഇന്നവള്‍ നിവര്‍ന്നു നില്‍ക്കുന്നു, തുണയായി നിന്നവര്‍ക്ക് നന്ദി പറഞ്ഞ്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു, പ്രതി കസ്റ്റഡിയിൽ
വട്ടംകുളത്ത് 'മെഗാ പന്നിവേട്ട'; രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു; റെക്കോര്‍ഡ് പന്നിവേട്ടയില്‍ കൈകോര്‍ത്തത് അഞ്ച് പഞ്ചായത്തുകള്‍