ബംഗ്ലാദേശിൽ നാലാംതവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്

By Web TeamFirst Published Dec 31, 2018, 7:13 AM IST
Highlights


6 ലക്ഷകത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലൽ ആയിരുന്നുതെരഞ്ഞെടുപ്പ്. എന്നിട്ടും അവാമി ലീഗ് പാർട്ടിയും ഖാലിദയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. പത്ത് വർഷത്തിന് ശേഷമാണ് ബംഗ്ലദേശിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 


ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് 250 ലധികം സീറ്റുകൾ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും. 

ഇതിനിടെ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിൽ 17 പേർ മരിച്ചു. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി ആരോപിച്ചു. രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികൾ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാർലമെന്റ്മ തെരഞ്ഞെടുപ്പ്. ഭരണം തുടരാൻ ഷെയ്ഖ് ഹസീന. ഭരണം പിടിച്ചെടുക്കാൻ മുൻ പ്രാധാനമന്ത്രി ഖാലിദ സിയ. ഇതായിരുന്നു ബംഗ്ലാദേശിന്‍റെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചിത്രം.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന സിയ പോരാട്ടം നയിച്ചത് ജയിലിൽ നിന്നാണ്. പക്ഷേ ജനവിധി ഷെയ്ഖ് ഹസീനക്കൊപ്പം നിന്നു. നാലാം തവണയും ഹസീന പ്രധാനമന്ത്രിപദം ഉറപ്പിച്ചു. 

ഗോപാൽ ഗഞ്ജ് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കൾക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിൻമാറിയത്. 

6 ലക്ഷകത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലൽ ആയിരുന്നുതെരഞ്ഞെടുപ്പ്. എന്നിട്ടും അവാമി ലീഗ് പാർട്ടിയും ഖാലിദയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. പത്ത് വർഷത്തിന് ശേഷമാണ് ബംഗ്ലദേശിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.  350 അംഗ പാർലമെന്റിൽ 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ൽ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. 
 

click me!